തൃശൂർ കോർപ്പറേഷന്റെ സമൂഹ അടുക്കളയിലേക്കു ഭക്ഷണ വിതരണം നടത്തി മണപ്പുറം ഫൗണ്ടേഷൻ.

തൃശൂർ:

തൃശൂർ കോർപ്പറേഷന് കീഴിൽ പാവപ്പെട്ടവരും അനാഥരുമായവരെയും സംരക്ഷിക്കുന്ന കേന്ദ്രങ്ങളായ കാൽദിയൻ, സെന്റ് തോമസ്, ഹോളി ഫാമിലി തുടങ്ങിയ സ്കൂളുകളിലെ മുന്നൂറോളം അന്തേവാസികൾക്കാണ് ഭക്ഷണ വിതരണം നടത്തിയത്. ചടങ്ങിൽ മേയർ എം കെ വർഗീസ് ഭക്ഷണം അന്തേവാസികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, മണപ്പുറം ഫിനാൻസ് കോ പ്രൊമോട്ടറും ലയൺസ്‌ ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറുമായ സുഷമ നന്ദകുമാർ, കൗൺസിലർ ഷാജൻ, മണപ്പുറം ഫിനാൻസ് ഡി ജി എം. കെ എം അഷ്‌റഫ് എന്നിവർ പങ്കെടുത്തു.

Related Posts