തൃശൂർ ജില്ലയിലെ ഹയർസെക്കന്ററി മൂല്യനിർണയ ക്യാമ്പുകൾക്ക് ജൂൺ ഒന്നിന് തുടക്കം.

ജില്ലയിൽ അഞ്ച് ക്യാമ്പുകളിലായാണ് മൂല്യനിർണയം ആരംഭിക്കുന്നത്. ജൂൺ 19 വരെയാണ് ക്യാമ്പുകൾ നടക്കുക.

തൃശൂർ:

തൃശൂർ മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ, മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, സേക്രഡ് ഹാർട്ട് എച്ച് എസ് എസ്, മാർത്തോമ എച്ച് എസ് എസ്, വിവേകോദയം എച്ച് എസ് എസ് എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ. സർക്കാർ നിർദേശിച്ച കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

മോഡൽ ബോയ്‌സ് എച്ച് എസ് എസിലാണ് ഇരട്ട മൂല്യനിർണയ ക്യാമ്പ് നടക്കുക. ഇവിടെ സയൻസ് വിഷയങ്ങളുടെ ക്യാമ്പാണ് നടക്കുന്നത്. ബാക്കി എല്ലായിടത്തും സിംഗിൾ മൂല്യനിർണയ ക്യാമ്പുകളാണ്. അഞ്ച് ക്യാമ്പുകളിലായി 2640 അധ്യാപകരാണ് മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുന്നത്. രണ്ട് ബാച്ചുകളിലുള്ള വലിയ ക്ലാസ് മുറികളിൽ 12 പേരും മൂന്ന് ബാച്ചുകളിലുള്ള ചെറിയ ക്ലാസ് മുറികളിൽ 18 പേരും എന്ന നിലയിലാണ് അധ്യാപകരെ ക്രമീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചു നടത്തുന്ന ക്യാമ്പുകളിൽ ക്ലാസുകളുടെ ശുചീകരണം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നടത്തുന്നുണ്ട്.

എസ് എസ് എൽ സി ക്യാമ്പുകളുടെ മൂല്യനിർണയം ജൂൺ ഏഴിനാണ് ആരംഭിക്കുക. അതിന് മുമ്പ് പ്രധാന വിഷയങ്ങൾ മൂല്യനിർണയം നടത്തി അവസാനിപ്പിക്കണമെന്നാണ് ക്യാമ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. മൂല്യനിർണയ ഡ്യൂട്ടിയിലുള്ള ഹയർസെക്കന്ററി അധ്യപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Related Posts