തൃശൂർ ജില്ലയിൽ മികച്ച പോളിങ്.

ജില്ലയിൽ 73.69% പോളിങ് :

ഉയർന്ന പോളിങ് കൈപ്പമംഗലം . കുറഞ്ഞത് ഗുരുവായൂർ.

തൃശൂർ ജില്ലയിൽ മികച്ച പോളിങ്.

തൃശൂർ :

ജില്ലയിൽ 73.69% പോളിങ്;

ഉയർന്ന പോളിങ് കൈപ്പമംഗലം . കുറഞ്ഞത് ഗുരുവായൂർ.

ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു. ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പിൽ തടസ്സം നേരിട്ടു എന്നതൊഴിച്ചാൽ തികച്ചും സമാധാനപരമായ വോട്ടെടുപ്പാണ് തൃശ്ശൂരിൽ നടന്നത്. ജില്ലയിൽ 73.69 ശതമാനം പോളിങ് രേഖപ്പെടുത്തി. പുരുഷന്മാർ (73.75), സ്ത്രീകൾ (73.63), ട്രാൻസ്ജെൻഡർസ് (41.30). 76.62 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ കൈപ്പമംഗലം മണ്ഡലമാണ് പോളിങ് ശതമാനത്തിൽ മുന്നിൽ. ഗുരുവായൂർ മണ്ഡലമാണ് പോളിങ് ശതമാനത്തിൽ പിന്നിൽ. 68.90 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പോളിങ് ശതമാനം ഇത്തവണ കുറവാണ്. 2016 ൽ 77.74 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 4.05 ശതമാനം കുറവാണ്. 2016 ലെയും 2021 ലെയും ഓരോ മണ്ഡലങ്ങളിലെയും പോളിങ് ശതമാനം: ചേലക്കര (79.21 - 75.75); കുന്നംകുളം (78.74 - 76.37); ഗുരുവായൂർ (73.05 - 68.40); മണലൂർ (76.49 - 73.14); വടക്കാഞ്ചേരി (80.47 - 76.07); ഒല്ലൂർ (77.70 - 73.84); തൃശൂർ (73.29 - 68.90); നാട്ടിക (76.22 - 71.30); കൈപ്പമംഗലം (79.07 - 76.62); ഇരിഞ്ഞാലക്കുട (77.53 - 74.73); പുതുക്കാട് (81.07 - 75.55); ചാലക്കുടി (78.60 - 72.62); കൊടുങ്ങല്ലൂർ (79.24 - 74.94). 13 നിയോജക മണ്ഡലങ്ങളിൽ ആകെ 26, 12, 032 വോട്ടർമാരിൽ 13,60,101 സ്ത്രീകളും 12,51,855 പുരുഷന്മാരും 46 ട്രാൻസ്ജെൻഡർസും ആണ് ഉൾപ്പെടുന്നത്. ഇതിൽ 19,23,864 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയായിരുന്നു വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികളും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരും വോട്ട് രേഖപ്പെടുത്തി.

#electionnews #thrissurtimes #thrissur #kerala #KeralaElections2021

Related Posts