തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ലോങ്ങ് ജംപിൽ ദേശീയ റെക്കോർഡ് മറികടന്ന ശ്രീ ശങ്കറിന് വെയിറ്റ് ട്രൈയിനിംങ്ങ് ചെയ്യുവാനുള്ള സെറ്റുകൾ നൽകി.

തൃശ്ശൂർ:

ലോങ്ങ് ജംപിൽ ദേശീയ റെക്കോർഡ് മറികടന്ന ശ്രീ ശങ്കറിന് തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വെയിറ്റ് ട്രൈയിനിംങ്ങ് ചെയ്യുവാനുള്ള സെറ്റുകൾ നൽകി. 2024 ലെ ഒളിംപിക്സ് മെഡൽ ലക്ഷ്യവെച്ചുള്ള പരിശീലനത്തിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണ് സെറ്റുകൾ നൽകിയത്. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ ശ്രീ ശങ്കറിന്റെ അമ്മയും മുൻ രാജ്യാന്തര കായിക താരവുമായ വിജിമോൾക്ക് കൈമാറി. വൈസ് പ്രസിഡണ്ട് ബിന്നി ഇമ്മട്ടി, സെക്രട്ടറി സൈമൺ, ഡേവിസ് മൂക്കൻ, എം എം ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related Posts