തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണ് അപകടം. രണ്ട് പേർ മരിച്ചു .
തൃശൂർ പൂരത്തിനിടെ മരം വീണ് അപകടം .രണ്ട് പേർ മരിച്ചു .

തൃശൂര്‍:
തൃശൂര്‍ പൂരത്തിന്റെ ഭാഗമായ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണ് അപകടം.
ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആലിന്റെ ശാഖ പൊട്ടി വീണ് 12.30ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേർ മരിച്ചു . നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. നിരവധി പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആല്‍മരം മുറിച്ച് മാറ്റി.