തൃശൂർ പൂരത്തിന്റെ സ്ഥിതിഗതികൾ ജില്ലാ കലക്ടർ എസ് ഷാനവാസ് നേരിട്ടെത്തി വിലയിരുത്തി.
തൃശൂർ പൂരം: സ്ഥിതിഗതികൾ വിലയിരുത്തി കളക്ടർ എസ് ഷാനവാസ്.
തൃശ്ശൂർ:
പൂരം നടത്തിപ്പിന്റെ സ്ഥിതിഗതികൾ കളക്ടർ എസ് ഷാനവാസ് നേരിട്ടെത്തി വിലയിരുത്തി. പൂരവുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരോട് പൂരം നടത്തിപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.
പൂരം സമാപിക്കും വരെയുള്ള കാര്യങ്ങൾ സുഗമമായി നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും വെടിക്കെട്ടടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാനും കലക്ടർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
ജില്ലാ പോലീസ് മേധാവി ആർ ആദിത്യ, ജില്ലാ വികസന കമ്മീഷ്ണർ അരുൺ വിജയൻ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തി.