ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരം സ്റ്റൈൽ മന്നൻ രജനീകാന്തിന്.
ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം രജനീകാന്തിന്.

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരം സ്റ്റൈൽ മന്നൻ രജനീകാന്തിന്.
അമ്പത്തിയൊന്നാമത് ദാദാ സാഹെബ് പുരസ്‍കാരത്തിനാണ് അദ്ദേഹം അർഹനായത്. ശിവാജി ഗണേശന് ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ നടൻ ഈ പുരസ്‍കാരം നേടുന്നത്. ആശ ഭോസ്‌ലെ, മോഹൻലാൽ, ശങ്കർ മഹാദേവൻ, സുഭാഷ് ഘായ്, ബിശ്വജിത് ചാറ്റർജി ഉൾപ്പെട്ട ജൂറിയാണ് രജനികാന്തിനെ ഈ അവാർഡിനായി തിരഞ്ഞെടുത്തത്. 2019 ലെ പുരസ്‍കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹെബ് ഫാൽകെയുടെ പേരിലുള്ള ഈ പുരസ്‌കാരം ഇന്ത്യൻ സിനിമയിൽ പലതരത്തിലുള്ള സംഭാവനകൾ നൽകിയ വ്യക്തി എന്ന നിലയിലാണ് രജനീകാന്തിന് നൽകിയതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ വ്യക്തമാക്കി.