ദര്‍ഘാസ് ക്ഷണിച്ചു.
സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ടാക്സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം 2021- 22 വര്‍ഷത്തേക്ക് വാടകയ്ക്ക് ലഭിക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ലഭിക്കേണ്ട അവസാന തിയതി ജൂണ്‍ 29 ന് ഉച്ചക്ക് 2 മണി. പ്രതിമാസം 1500 കിലോമീറ്റര്‍ വാഹനം ഓടുന്നതിനുള്ള നിരക്കാണ് ടെണ്ടറില്‍ രേഖപ്പെടുത്തേണ്ടത്. ടെണ്ടര്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ വിവരങ്ങളടങ്ങിയ ദര്‍ഘാസാണ് സമര്‍പ്പിക്കേണ്ടത്. വാഹനത്തിന്റെ ഇന്ധനം, അറ്റകുറ്റപ്പണികള്‍, ഡ്രൈവറുടെ ശമ്പളം തുടങ്ങി എല്ലാ ചിലവുകളും കരാറുകരന്‍ വഹിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2363999.