ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി ഡാൻസ് അക്കാദമി.
തൃശ്ശൂർ :
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊവിഡ് വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി തുക കൈമാറി മൈ സെൽഫ് ആൻ്റ് മൈ മൂവ്സ് ഡാൻസ് അക്കാദമി. തൃശൂർ ചെമ്പൂക്കാവിലുള്ള ഡാൻസ് അക്കാദമി ഓൺലൈനായി നടത്തിയ ഡാൻസ് വർക്ക്ഷോപ്പിലൂടെയാണ് തുക സ്വരൂപിച്ചത്. ലോകത്തിൻ്റെ വിവിധ ഭാഗത്ത് നിന്ന് 160 ൽപ്പരം ആളുകൾ പങ്കെടുത്ത വർക്ക്ഷോപ്പിൽ നിന്ന് 40,000 രൂപയാണ് സ്വരൂപിച്ച് സിഎംഡിആർഎഫ് ലേയ്ക്ക് നൽകിയത്. ഡാൻസ് അക്കാദമിയുടെ സി.ഇ.ഒ. മാരായ സുമേഷ്, ജിഷ്ണു എന്നിവർ ചേർന്ന് ജില്ലാ കലക്ടർ എസ് ഷാനവാസിന് ചെക്ക് കൈമാറി.