ദുര്‍ബല ജന വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം;പദ്ധതിയില്‍ അപേക്ഷിക്കാം.
ജില്ലയിലെ അനാരോഗ്യം ബാധിച്ച് അധ്വാനശേഷി നഷ്ടപ്പെട്ട് നിരാശ്രരായി തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരും രോഗം ഭേദമായതിനു ശേഷവും ആരോരും ഏറ്റെടുക്കുവാനില്ലാതെ നിരാലംബരായി ആശുപത്രികളില്‍ കഴിയുവാന്‍ നിര്‍ബന്ധിതരായവരേയും ഏറ്റെടുത്ത് സംരക്ഷണവും ആരോഗ്യ ശുശ്രുഷയും മറ്റ് സേവങ്ങളും ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയ്ക്ക് ഗ്രാന്‍ഡ് - ഇന്‍ -എയ്ഡ് നല്‍കുന്നതിനും സന്നദ്ധരായ സംഘടനകളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. അനുയോജ്യരായ സ്ഥാപനങ്ങളെ ഇതിനുവേണ്ടി രൂപീകരിച്ചിട്ടുള്ള കമ്മിറ്റി തിരഞ്ഞെടുക്കും. പദ്ധതി പ്രകാരം അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂലൈ 30ന് നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ 0487 -2321702 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.