ദേവസ്വങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും; മന്ത്രി കെ. രാധാകൃഷ്ണൻ.

ക്ഷേത്ര വിശ്വാസികളെ വിശ്വാസത്തിലെടുത്തുകൊണ്ട്‌ ദേവസ്വങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

തൃശൂർ:

ദേവസ്വങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും എന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. ബന്ധപ്പെട്ടവരുമായെല്ലാം ചർച്ച ചെയ്ത് സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരും. വിവാദമുണ്ടാക്കലല്ല ലക്ഷ്യം. നാടിനും വിശ്വാസികൾക്കും ഉപകാരപ്രദമായ രീതിയിൽ ദേവസ്വത്തിന്റെ പ്രവർത്തനങ്ങളെ മാറ്റും. ദേവസ്വം ബോർഡിലെ ജീവനക്കാരെയും കൊവിഡ് കാല പ്രതിസന്ധി ബാധിച്ചിട്ടുണ്ട്‌. ഈ പ്രതിസന്ധി വികസനത്തെ ബാധിക്കാത്ത വിധത്തിൽ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ലഭിച്ച സ്വീകരണത്തിന്‌ ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Posts