ദേശീയ വാക്‌സിനേഷൻ പരിപാടിയുടെ പുതുക്കിയ മാർഗനിർദേശം പുറത്തിറക്കി.

45 വയസ്സിന്‌ മുകളിലുള്ളവർ, രണ്ടാം ഡോസ്‌ എടുക്കാനുള്ളവർ എന്നിവർക്ക്‌ സൗജന്യ വാക്‌സിൻ നൽകുന്നതിൽ മുൻഗണന നൽകണം.

ന്യൂഡൽഹി:

ജനസംഖ്യ, രോഗികളുടെ എണ്ണം, വാക്‌സിനേഷൻ പുരോഗതി എന്നിവ കണക്കാക്കിയാവും സംസ്ഥാനങ്ങൾക്ക്‌ സൗജന്യ വാക്‌സിന്‍ നല്‍കുക എന്ന് കേന്ദ്രം. വാക്‌സിൻ പാഴാക്കിയാല്‍ വക്സിന്‍ ലഭ്യതയില്‍ കുറവുണ്ടാകും. വാക്‌സിൻ സംഭരണനയം തിരുത്തിയതിന്‌ പിന്നാലെയാണ് ദേശീയ വാക്‌സിനേഷൻ പരിപാടിയുടെ പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്. 21 ഓടെ പുതുക്കിയ മാനദണ്ഡം നടപ്പാക്കും. ആരോഗ്യ പ്രവർത്തകർ, കൊവിഡ്‌ മുൻനിര പോരാളികൾ, 45 വയസ്സിന്‌ മുകളിലുള്ളവർ, രണ്ടാം ഡോസ്‌ എടുക്കാനുള്ളവർ എന്നിവർക്ക്‌ സൗജന്യ വാക്‌സിൻ നൽകുന്നതിൽ മുൻഗണന നൽകണം. സ്വകാര്യ ആശുപത്രികൾ വാക്‌സിൻ വിലയ്‌ക്ക്‌ പുറമെ 150 രൂപ സർവീസ്‌ ചാർജ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന്‌ സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം. പണം മുടക്കാൻ ശേഷിയുള്ളവരെ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതിനായി പ്രേരിപ്പിക്കണം. എല്ലാ സർക്കാർ സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും നേരിട്ടെത്തി രജിസ്‌ട്രേഷൻ അനുവദിക്കും. 18 വയസ്സിന്‌ മുകളിലുള്ളവരുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക്‌  മുൻഗണന നിശ്ചയിക്കാം. 

Related Posts