ദേശീയ വിദ്യാഭ്യാസ മേഖലയിൽ തിളക്കമാർന്ന പ്രകടനവുമായി കേരളം.

വിവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ടുനിരത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.

ന്യൂഡൽഹി:

കേന്ദ്ര വിദ്യാഭ്യാസമന്ത്രി പുറത്തിറക്കിയ യൂണിഫൈഡ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഇൻഫർമേഷൻ സിസ്‌റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ്‌ (യുഡിഐഎസ്‌ഇ പ്ലസ്‌ 2019-2020 ) റിപ്പോർട്ടിൽ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ തിളക്കമാർന്ന പ്രകടനവുമായി കേരളം. വിവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ടുനിരത്തി.

2019–2020ൽ രാജ്യത്ത്‌ 22 ശതമാനം സ്‌കൂളുകളിൽ മാത്രമാണ്‌ ഇന്റർനെറ്റുള്ളത്‌. 62 ശതമാനം സ്‌കൂളുകളിൽ ഇപ്പോഴും കംപ്യൂട്ടറില്ല. കേരളത്തിൽ 93.41 ശതമാനം സ്‌കൂളുകളിൽ കംപ്യൂട്ടറും 88 ശതമാനം സ്‌കൂളുകളിൽ ഇന്റർനെറ്റുണ്ട്‌. കൊവിഡ്‌ കാലത്ത്‌ ഡിജിറ്റൽ സംവിധാനങ്ങളെയാണ്‌ പഠനത്തിന്‌ ആശ്രയിക്കുന്നത്‌. മിക്ക സംസ്ഥാനങ്ങളിലും കംപ്യൂട്ടർ, ഇന്റർനെറ്റ്‌ സൗകര്യങ്ങൾ കുറവായതിനാൽ വിദ്യാർഥികളും അധ്യാപകരും കടുത്ത പ്രതിസന്ധിയിലാണ്‌. എന്നാൽ, ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കി പഠനം സുഗമമാക്കുന്നതിൽ കേരളത്തിന്റേത്‌ അഭിമാനകരമായ നേട്ടമാണ്‌. കംപ്യൂട്ടർ, ഇന്റർനെറ്റ്‌ സൗകര്യങ്ങൾക്ക്‌ പുറമേ സ്‌കൂളുകളിൽ മറ്റ്‌ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും കേരളം മുന്നിലാണ്‌.

Related Posts