ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോർക്ക റൂട്സ് വഴി നിയമനം.
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ജൂലൈ22. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക.