നാട്ടികയിൽ നിർധനർക്ക് ചികിത്സാ ധനസഹായം നൽകി മണപ്പുറം ഫൗണ്ടേഷൻ.

വലപ്പാട്:

മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി നാട്ടിക നിയോജക മണ്ഡലത്തിലെ നിർധനരായ നാൽപ്പതു പേർക്ക് ചികിത്സാ ധനസഹായം നൽകി. . പരിപാടിയുടെ ഉദ്ഘാടനകർമ്മം നാട്ടിക എം എൽ എ, സി സി മുകുന്ദൻ നിർവഹിച്ചു . ലയൺസ് ക്ലബ്ബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ സുഷമാ നന്ദകുമാർ ചെക്കുകൾ കൈമാറി.

നാട്ടിക എസ് എൻ ഹാളിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് അധ്യക്ഷത വഹിച്ചു. സീനിയർ പി ആർ ഒ കെ എം അഷ്റഫ് സാമൂഹിക പ്രതിബദ്ധതാ വിഭാഗം ചീഫ് മാനേജർ ശിൽപ്പാ സെബാസ്റ്റ്യൻ , സൂരജ് കെ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ ,എം. സ്വർണ്ണലത ടീച്ചർ, ജില്ലാപഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ മണപ്പുറം വയോജനക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റി തൃപ്രയാർ ചെയർമാൻ പ്രേംലാൽ വലപ്പാട് എന്നിവർ പങ്കെടുത്തു. മണപ്പുറം ഫിനാൻസ് ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട് നന്ദി പറഞ്ഞു

Related Posts