നാട്ടികയിൽ വാഴക്കുളം യുവജന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നവപുഷ്പ ക്ലബ്ബ് ഫോഗിങ്ങ് മെഷീൻ നൽകി.
നാട്ടിക:
നാട്ടിക 12-ാം വാർഡിൽ വാഴക്കുളം യുവജന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നവപുഷ്പ ക്ലബ്ബ് ഫോഗിങ്ങ് മെഷീൻ നൽകി. സി പി എം ലോക്കൽ സെക്രട്ടറി കെ ബി ഹംസ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഐഷാബി ജബ്ബാർ ഫോഗിങ്ങ് മെഷീൻ ഏറ്റുവാങ്ങി. ടി ജെ ജിനോയ് അദ്ധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ സന്തോഷ്, തങ്കു വിശ്വംഭരൻ, കാർത്തിക്, ജബ്ബാർ കെ യു, ശരത്ത് എൻ എസ് എന്നിവർ സംസാരിച്ചു.