നാട്ടികയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ സി പി ഐയിലേക്ക്.
നാട്ടിക:
നാട്ടികയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവർ സി പി ഐയിൽ ചേർന്നു. നാരായണൻ കാരേപറമ്പിൽ, നവനീത് പനയ്ക്കൽ, ഹരികൃഷ്ണൻ വിക്രംഞ്ചേരി, അജിത് നമ്പി, മനാഫ് അമ്പലത്ത് വീട്ടിൽ, ഷിജിത്ത് പള്ളത്ത് എന്നിവരാണ് പുതുതായി സി പി ഐയിൽ ചേർന്നത്. തൃപ്രയാർ സുവർണ്ണ കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ സി എസ് മണി അധ്യക്ഷത വഹിച്ചു. പുതിയതായി വന്ന പ്രവർത്തകരെ എം സ്വർണ്ണലത ടീച്ചർ പാർട്ടി പതാക കൊടുത്ത് സ്വീകരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ, എൽ സി സെക്രട്ടറി വി വി പ്രദീപ്, മൂത്തുകുന്നം ബ്ലോക്ക് ഡിവിഷൻ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബിജോഷ് അനന്ദൻ, ബിജു കുയിലം പറമ്പിൽ, ജിനീഷ് ഐരാട്ട്, വി ആർ പ്രഭ, സീമ രാജൻ, സിന്ധു പ്രസാദ് എന്നിവർ സംസാരിച്ചു.