നാട്ടിക ഗ്രാമപഞ്ചായത്തിൽ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ നട്ടു.

നാട്ടിക:
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാട്ടിക ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പൊതുസ്ഥലങ്ങളിൽ വൃക്ഷതൈകൾ നടുന്നതിന്റെ ഉദ്ഘാടനം മുൻ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വിനു നിർവഹിച്ചു. വാർഡ് മെമ്പർ സി എസ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ആശാ വർക്കർ നിഷ ഉണ്ണികൃഷ്ണൻ, അഗൻവാടി ടീച്ചർന്മാരായ ശോഭന, ബിന്ദു, ആർ ആർ ടി മാരായ വി ഡി സന്ദീപ്, സന്തോഷ് കൂടാതെ കുടുബശ്രീ അംഗങ്ങളും, തൊഴിലുറപ്പ് സഹോദരന്മാരും പങ്കെടുത്തു. ആർ ആർ ടി അംഗം കെ വി സജീവൻ നന്ദി രേഖപ്പെടുത്തി.