നാട്ടിക നിയോജകമണ്ഡലം സേവാദൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം.
നാട്ടിക:
കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾക്കെതിരെയും ഈ വിഷയത്തിൽ സി പി ഐ എം, ഡി വൈ എഫ് ഐ കാണിക്കുന്ന നിസ്സംഗതക്കെതിരെയും നാട്ടിക നിയോജകമണ്ഡലം സേവാദൾ കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്നം നാട്ടിക മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ എൻ സിദ്ധപ്രസാദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സേവാദൾ നാട്ടിക നിയോജക മണ്ഡലം ചെയർമാൻ ഉല്ലാസ് വലപ്പാട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷൈൻ നാട്ടിക മുഖ്യ പ്രഭാഷണം നടത്തി. സേവാദൾ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ ചാണാടി നിയോജക മണ്ഡലം, സേവാദൾ വൈസ് പ്രസിഡണ്ട് സുജിത് തേറമ്പത്ത്, ചാഴൂർ മണ്ഡലം ചെയർമാൻ സുധീർ കാട്ടുപറമ്പിൽ, വലപ്പാട് മണ്ഡലം ചെയർമാൻ തസിൽ ദാസ്, ചേർപ്പ് മണ്ഡലം ചെയർമാൻ ഷിനോ മുത്തുള്ളിയാൽ, കൂക്കപറമ്പിൽ സജീവൻ, ഹരീഷ് മുത്തുള്ളിയാൽ എന്നിവർ സംസാരിച്ചു.