നാട്ടിക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വില വർധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.

തൃപ്രയാർ:

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് നാട്ടിക മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കേന്ദ്രവും കേരളവും കൂടി പെട്രോളിയം ഉത്പന്നങ്ങളിൽ നികുതിയിനത്തിൽ കൊള്ളനടത്തുകയാണെന്നും ഇത് ജനത്തിന് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തേക്കായെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി അനിൽപുളിക്കൽ പറഞ്ഞു.

മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് എ എൻ സിദ്ധപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക നിയോജകമണ്ഡലം യു ഡി എഫ് മുൻ സ്ഥാനാർഥി സുനിൽ ലാലൂർ, വി ആർ വിജയൻ, പി വി ജനാർദ്ദനൻ, വി ഡി സന്ദീപ്, പി എം സിദ്ധിക്ക്, ടി വി ഷൈൻ, സി എസ് മണികണ്ഠൻ, പി സി മണികണ്ഠൻ, ശ്രീധർശ് വടക്കൂട്ട്, മുഹമ്മദാലി നാട്ടിക, വിപുൽ നാട്ടിക, കണ്ണൻ കെ എസ് തുടങ്ങിയവർ പങ്കെടുത്തു. പമ്പിലേക്ക് ഇന്ധനം നിറക്കാൻ വന്നവർക്ക് പ്രതീകാത്മകമായി കുഴലപ്പവും വിതരണം ചെയ്തു.

വാർത്ത അയച്ചു തന്നത് - ജോസ് താടിക്കാരൻ.

Related Posts