നാട്ടിക ശ്രീ ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

നാട്ടിക:

നാട്ടിക ശ്രീ ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന 200 ഓളം നിർധന കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി വി വി രഞ്ജിത്ത് നിർവഹിച്ചു. ക്ഷേത്രം ഭാരവാഹികളായ എ എസ് പത്മപ്രഭ, പി കെ ഹരിഹരൻ, എ എം ബാലകൃഷ്ണൻ, ഇ വി ധർമ്മൻ, പി വി സനു, യു കെ ധർമ്മൻ, സി കെ ജ്യോതി, ഇ വി മുരളി, എ പി വരുൺദേവ്, പി ബി രണൻ എന്നിവർ നേതൃത്വം നൽകി.

Related Posts