നാട്ടിക സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി.
നാട്ടിക:
സി പി എം നേതാവായിരുന്ന കെ വി പീതാംബരൻ്റെ അനുസ്മരണത്തിൻ്റെ ഭാഗമായി നാട്ടിക സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി. നാട്ടിക പഞ്ചായത്തിലെ 14 വാർഡുകളിലെ 300 ഓളം വിദ്യാർത്ഥികൾക്കാണ് നോട്ട് ബുക്കുകൾ വിതരണം ചെയ്തത്. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ കെ ധർമ്മപാലൻ അധ്യക്ഷത വഹിച്ചു. സി പി എം ലോക്കൽ സെക്രട്ടറി കെ ബി ഹംസ, ടി കെ ദേവദാസ്, ടി ആർ വിജയരാഘവൻ, രജനിബാബു, വിൻസെൻ്റ് പള്ളിക്കുന്നത്ത്, പ്രഭാകരൻ എന്നിവർ സംസാരിച്ചു.