നട്ടുനനയ്ക്കട്ടെ, സംരക്ഷിക്കട്ടെ ; എ ഐ വൈ എഫ് അഴീക്കോട് മേഖലയിലെ അംഗങ്ങൾ വീടുകളിൽ വൃക്ഷത്തൈ നട്ടു.
അഴീക്കോട്:
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എ ഐ വൈ എഫ് അഴീക്കോട് മേഖലയിലെ അംഗങ്ങൾ വീടുകളിൽ വൃക്ഷത്തൈ നട്ടു. എ ഐ വൈ എഫ് മേഖല സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി, കൊട്ടിക്കൽ യൂണിറ്റ് സെക്രട്ടറി ഗിരീഷ് സദാനന്ദൻ, എ ഐ എസ് എഫ് കൊട്ടിക്കൽ യൂണിറ്റ് സെക്രട്ടറി വി എൻ നാസിദ, പ്രസിഡണ്ട് അഭിനവ് അശോകൻ, ആതിര എന്നിവരും പങ്കാളികളായി.