നടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

തൃശൂർ:

നടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും വാക്സിൻ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ഒരു ദിവസത്തെ വേതനമാണ് നല്കിയത്. തുക പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷിൽ നിന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഏറ്റുവാങ്ങി.

ജില്ല പഞ്ചായത്ത് മെമ്പർ കെ വി സജു, വൈസ് പ്രസിഡണ്ട് അഡ്വ പി ആർ രജിത്ത്, പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Posts