ബോളിവുഡ് നടൻ ബിക്രംജീത്ത് (52) അന്തരിച്ചു. കൊവിഡ് മൂലമാണ് മരണം സംഭവിച്ചത്.
നടൻ ബിക്രംജീത്ത് അന്തരിച്ചു.
ബോളിവുഡ് സിനിമകളിലും ടിവി ഷോകളിലൂടെയും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് അന്തരിച്ചു.
സിനിമ മേഖലയിൽ നിന്നും നിരവധിപേർ ബിക്രംജീത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന അദ്ദേഹം പേജ് 3, പ്രേം രത്തൻ ധൻ പായോ, 2 സ്റ്റേറ്റ്സ്, തുടങ്ങിയ സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ചു. റാണ ദഗുബട്ടി, അതുൽ കുൽക്കർണി, തപ്‌സി പന്നു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദി ഗാസി അറ്റാക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബിക്രംജിത്തിനും കുടുംബത്തിനും സുഹൃത്തുകൾക്കും അനുശോചനം അറിയിച്ചു കൊണ്ട് സംവിധായകൻ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു.
സൈന്യത്തിലെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്.