നടൻ മേള രഘു അന്തരിച്ചു.

പ്രശസ്ത നടൻ മേള രഘു അന്തരിച്ചു.

കൊച്ചി:

പ്രശസ്ത നടൻ മേള രഘു എന്ന പുത്തൻവെളി ശശിധരൻ അന്തരിച്ചു. 60 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ച വീട്ടിൽ കുഴഞ്ഞുവീണ രഘു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആദ്യം ചേർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു.

സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ.ജി ജോർജ് സംവിധാനം ചെയ്ത 'മേള' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് സജീവമായി. മമ്മൂട്ടിക്കൊപ്പം നായകതുല്ല്യമായ വേഷമാണ് രഘു ചെയ്തത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹൻലാൽ ചിത്രം ദൃശ്യം 2വിലാണ്.

Related Posts