'നന്മ നിറഞ്ഞ വധൂവരൻമാർ'

കൈപ്പമംഗലം:

കൈപ്പമംഗലം സ്വദേശിയായ ഹാരിസിൻ്റെയും ചെന്ത്രാപ്പിന്നി സ്വദേശിയായ നസ്രിൻ്റെയും വിവാഹത്തിനാണ് നൻമ നിറഞ്ഞ പ്രവർത്തനം നടത്തിയത്. തൻ്റെ വിവാഹത്തിന് മറ്റുള്ളവരെ ഏതെങ്കിലും തരത്തിൽ സഹായിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് ഹാരിസ് പറഞ്ഞു. വധുവായ നസ്രിനും പൂർണ്ണ പിന്തുണ നൽകി. സാനിറ്റയിസർ, പി പി ഇ കിറ്റ്, ഗ്ലൗസ്, പൾസ് ഓക്സി മീറ്റർ, മാസ്ക്ക്, ഓൺലൈൻ വിദ്യഭ്യാസത്തിനായി മൊബൈലും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കയ്പമംഗലം ചാച്ചാജി ഫൗണ്ടേഷന്റെ ചെയർമാനുമായ ശോഭ സുബിൻ ഏറ്റുവാങ്ങി. ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ നാടിന് മാതൃകയാണെന്ന് ശോഭ സുബിൻ പറഞ്ഞു.

ചാച്ചാജി ഫൗണ്ടേഷൻ്റെ വിവാഹ സമ്മാനമായി വധൂവരൻമാർക്ക് ചന്ദനതൈ സമ്മാനിച്ചു. കൈപ്പമംഗലത്ത് നടപ്പിലാക്കുന്ന "സ്മാർട്ട് കൈപ്പമംഗലം" പദ്ധതിയിലേക്കാണ് വധൂവരൻമാർ വസ്തുക്കൾ കൈമാറിയത്. കൈപ്പമംഗലത്തിൻ്റെ ജനതയെ സഹായിക്കാൻ ''സ്മാർട്ട് കൈപ്പമംഗലം" പദ്ധതി ഊർജ്വസ്വലമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് ശോഭ സുബിൻ പറഞ്ഞു. ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ഉമറുൽ ഫാറൂഖ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി എ കെ ജമാൽ എന്നിവർ പങ്കെടുത്തു. കല്യാണ ശേഷം വീട്ടുമുറ്റത്ത് വധൂവരൻമാർ ചന്ദനതൈ നട്ടു. ഹാരിസ് ദുബായിലാണ് ജോലി ചെയ്യുന്നത്. ദുബായ് ഇൻകാസ് കൈപ്പമംഗലം മണ്ഡലത്തിൻ്റെ സജീവ പ്രവർത്തകനാണ്.

Related Posts