രാത്രി കർഫ്യുവുമായി ജനങ്ങൾ സഹകരിക്കണം; അനാവശ്യ യാത്രകൾ ഒഴിവാക്കണം.
നിയന്ത്രണങ്ങളെ കുറിച്ച് വ്യക്തമാക്കി ലോക്‌നാഥ് ബെഹ്റ; ജനങ്ങൾ സഹകരിക്കണം.
രാത്രി നിയന്ത്രണങ്ങളെക്കുറിച്ച് വിശദീകരിച്ച് ഡി ജി പി ലോക്‌നാഥ് ബെഹ്റ. മരുന്ന്, പാൽ എന്നിങ്ങനെ അവശ്യസാധനങ്ങൾ വാങ്ങാൻ പോവാം. അനാവശ്യ യാത്രകൾ ഒഴിവാക്കണം.അടിയന്തര ചികിത്സ ആവശ്യത്തിന് പോകുന്നവർക്ക് ഇളവ് നൽകും. നോമ്പ് സമയത്തെ സാധാരണ ഇളവ് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. രാത്രി നിരോധന സമയം കടന്നുള്ള ദീർഘദൂര യാത്രകൾ ഒഴിവാക്കണം. കെഎസ്ആർടിസി ബസ് യാത്രക്ക് നിയന്ത്രണമില്ല.എന്നാൽ ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് വേണ്ടിയെന്നും ലോക്‌നാഥ് ബെഹ്‌റ. കാറിൽ ഒരാളാണെങ്കിലും മാസ്ക് നിർബന്ധമെന്നും ഡി ജി പി വ്യക്തമാക്കി.