വലപ്പാട് ബീച്ചിൽ ബോട്ട് അടിഞ്ഞു.
നിയന്ത്രണം വിട്ട് ബോട്ട് അടിഞ്ഞു.
വലപ്പാട്:
വലപ്പാട് ബീച്ചിൽ നിയന്ത്രണം വിട്ട് ബോട്ട് അടിഞ്ഞു. മുനമ്പത്ത് നിന്ന് രാത്രി 10 മണിക്ക് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് നിയന്ത്രണം വിട്ട് രാവിലെ 3 മണിയോടെ വലപ്പാട് ബീച്ചിൽ അടിയുകയായിരുന്നു. സ്രാങ്കും ജീവനക്കാരും ഉറങ്ങിയതാണ് കാരണം. സ്രാങ്ക് അടക്കം 14 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ആർക്കും അപകടമൊന്നും ഉണ്ടായിട്ടില്ല. ബോട്ട് വലിച്ചു കൊണ്ട് പോകാൻ മുനമ്പത്തു നിന്ന് രണ്ട് ബോട്ട് പുറപ്പെട്ടിട്ടുണ്ട്. വലിയ ഒരു അപകടമാണ് ഒഴിവായതെന്ന് നാട്ടുകാർ.