നിരീക്ഷിക്കാൻ ഡ്രോൺ പറത്താനൊരുങ്ങി പെരിഞ്ഞനം പഞ്ചായത്ത്.

കൊവിഡ് 19 വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ പെരിഞ്ഞനം പഞ്ചായത്തിൽ ഡ്രോൺ നിരീക്ഷണം ആരംഭിക്കും.

പെരിഞ്ഞനം :

കൊവിഡ് 19 വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ പെരിഞ്ഞനം പഞ്ചായത്തിൽ ഡ്രോൺ നിരീക്ഷണം ആരംഭിക്കും. പഞ്ചായത്തിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

തീരദേശ വാർഡുകളായ ഒന്ന്, രണ്ട്, പതിനഞ്ച് എന്നിവയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ അനാവശ്യമായി ആളുകൾ കൂട്ടം കൂടുന്ന സാഹചര്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ കർശന പരിശോധനയും പട്രോളിംഗും നടത്തുമെന്ന് കയ്പമംഗലം ജനമൈത്രി എസ് എച്ച് ഒ  സുജിത്ത് പി അറിയിച്ചിട്ടുണ്ട്. 

യോഗത്തിൽ വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, സെക്രട്ടറി സുജാത പി, മെഡിക്കൽ ഓഫീസർ ഡോ സാനു എം പരമേശ്വരൻ, പഞ്ചായത്തുതല നോഡൽ ഓഫീസർ, സെക്ടർ മജിസ്ട്രേറ്റ്, ൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Posts