തൃശ്ശൂരിൽ 7 പഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചു.
നിരോധനാജ്ഞ പ്രഖ്യാപിച്ചു.
By swathy
തൃശ്ശൂർ:
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ 7 പഞ്ചായത്തുകളിൽ കളക്ടർ 144 പ്രഖ്യാപിച്ചു. വാടാനപ്പള്ളി, അതിരപ്പിള്ളി, മേലൂർ, കാട്ടകാമ്പാൽ, വേലൂർ, ചേലക്കര, വള്ളത്തോൾ നഗർ എന്നീ പഞ്ചായത്തുകളിലാണ് നാളെ രാവിലെ 7 മുതൽ ഈ മാസം 29ന് രാത്രി 9 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാനോ 7 മണിക്ക് ശേഷം വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കാനോ പാടില്ല.