നിര്‍ധനരായ പെയിന്‍ ആന്‍റ് പാലിയേറ്റിവ് കിടപ്പ് രോഗികള്‍ക്കുള്ള സാന്ത്വന കിറ്റ് വിതരണം ചെയ്ത് കൊടകര പഞ്ചായത്ത്.
നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വന കിറ്റ്.
കൊടകര:
കരുതലോടെ കൊടകര പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ നിര്‍ധനരായ പെയിന്‍ ആന്‍റ് പാലിയേറ്റിവ് കിടപ്പ് രോഗികള്‍ക്കുള്ള സാന്ത്വന കിറ്റിന്‍റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. കൊടകര പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ സ്മിത, കമ്മ്യൂണിറ്റി നേഴ്സ് സിജി എന്നിവര്‍ കിറ്റുകള്‍ ഏറ്റു വാങ്ങി. 122 കിടപ്പ് രോഗികള്‍ക്കാണ് കിറ്റുകള്‍ വീട്ടില്‍ എത്തിച്ച് നല്‍കുക. 12 ഇനം പലചരക്ക് സാധനങ്ങളും സാനിറ്റൈസറും അടങ്ങുന്ന കിറ്റും, 35 രൂപയുടെ പച്ചക്കറികള്‍ അടങ്ങുന്ന കിറ്റുമാണ് ഈ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്‍റ്, വാര്‍ഡ് മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ വീട്ടില്‍ എത്തിക്കുക. കൊടകര പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി കെ മുകുന്ദന്‍, പഞ്ചായത്ത് അസ്സിസ്റ്റന്‍റ് സെക്രട്ടറി പുഷ്പലത, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.