നെറ്റ് വർക്ക് കണക്ഷൻ ലഭ്യമായി; പീലാർമുഴിയിൽ വിദ്യാർത്ഥികൾക്ക് താൽക്കാലിക ആശ്വാസം.

കുറ്റിച്ചിറ:

ഓൺലൈൻ ക്ലാസിനായി നെറ്റ് വർക്ക് കണക്ഷൻ ലഭ്യമായതോടെ പീലാർമുഴിയിൽ വിദ്യാർത്ഥികൾക്ക് താൽക്കാലിക ആശ്വാസം. ചായ്പൻകുഴി, കിഴക്കേ കുറ്റിച്ചിറ പീലാർമുഴി പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പഠനത്തിന് നെറ്റ് വർക്ക് കണക്ഷൻ വൈ ഫൈ വഴി ലഭിച്ചത്. വിദ്യാർത്ഥികൾ കൂട്ടമായി പുറത്ത് ടെന്റിൽ ഇരുന്ന് പഠിക്കുന്ന ഫോട്ടോ സഹിതം മാധ്യമങ്ങളിൽ റിപ്പോർട്ട്‌ ചെയ്തതിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജെനീഷ് പി ജോസ് ഇടപ്പെട്ട് ഒരു വീട് തെരഞ്ഞെടുത്ത് വൈ ഫൈ കണക്ഷൻ എടുത്ത് കൊടുക്കുകയായിരുന്നു. മുൻപ് മരക്കുട്ടങ്ങളുടെ നടുവിലിരുന്നായിരുന്നു പഠനം. വൈഫൈ കണക്ഷൻ ലഭിച്ചു എങ്കിലും നെറ്റ് വർക്ക് തടസ്സം ഇനിയും മാറിയിട്ടില്ല. പീലാർമുഴിയിൽ നെറ്റ് സുഗമമായി ലഭിക്കുന്നതിന് ടവർ ബൂസ്റ്റർ സ്ഥാപിച്ചാൽ ശാശ്വത പരിഹാരം ആവുകയുള്ളൂവെന്ന് സാമൂഹിക പ്രവർത്തകയായ കെ എം ജോസ് പറഞ്ഞു.

Related Posts