നാലാം ഘട്ട കുഷ്ഠരോഗ നിവാരണ യജ്ഞം അശ്വമേധം ജില്ലാതല ഉദ്ഘാടനം നടന്നു.
വെളളാനിക്കര: ആക്ടീവ് കേസ് ഡിറ്റക്ഷന്‍ ആൻ്റ് റെഗുലര്‍ സര്‍വൈലന്‍സ് നാലാം ഘട്ട കുഷ്ഠരോഗ നിവാരണ യജ്ഞം അശ്വമേധത്തിന്‍റെ ജില്ലാതല ഉദ്ഘാടനം വെളളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ നിര്‍വഹിച്ചു. ഈ യജ്ഞത്തില്‍ പരമാവധി ആളുകളെ കണ്ടെത്തി നേരത്തെ തന്നെ ചികിത്സ ആരംഭിക്കുകയും അതുവഴി രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാം എന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുഷ്ഠരോഗവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ആനിമേഷന്‍ വീഡിയോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ രവി അധ്യക്ഷനായ ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ഫ്രാന്‍സീന, ഒല്ലൂക്കര ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ സുരേഷ് ബാബു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രന്‍, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ്, ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ സുരേഷ് ബാബു, വാര്‍ഡ് മെമ്പര്‍ ഷിനോജ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഒഫീസര്‍ ഡോ. കെ ജെ റീന മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്ലോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ എന്‍ സതീഷ്, അസിസ്റ്റന്‍ന്‍റ് ലെപ്രസി ഓഫീസര്‍ രമണി വി പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡെപ്യൂട്ടി ഡി എം ഒയും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോ. ടി കെ ജയന്തി സ്വാഗതവും, വെളളാനിക്കര സൂപ്രണ്ട് ഡോ. കെ എസ് ജയന്തി നന്ദിയും രേഖപ്പെടുത്തി. മെഡിക്കല്‍ കോളേജ് ത്വക്ക് രോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രിയ പ്രതാപ് കുഷ്ഠരോഗത്തെക്കുറിച്ച് ക്ലാസ് നയിച്ചു.