നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ.

നാളെ അർദ്ധരാത്രി മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ.

തിരുവനന്തപുരം:

നാളെ അർദ്ധരാത്രി മുതൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ. മറ്റു ജില്ലകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്ന ജില്ലകളിൽ ബാങ്കുകൾ രണ്ടുദിവസം (ചൊവ്വ, വെള്ളി) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ പ്രവർത്തിക്കാം. ജില്ലാ അതിർത്തികൾ അടച്ചിടും. പതിനായിരം പോലീസുകാരെ വിന്യസിക്കും. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ തുറക്കാം. പാൽ, പത്രവിതരണം രാവിലെ ആറിന് മുൻപ് പൂർത്തിയാക്കണം. പലചരക്ക് കടകൾ, ബേക്കറികൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. ട്രിപ്പിൾ ലോക്ഡൗൺ മേഖലകളിൽ പ്രവേശനത്തിനും പുറത്തു പോകുന്നതിനും ഒരു വഴി മാത്രം.

Related Posts