നാളെ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. നിയന്ത്രണം കർശനമാക്കും; മുഖ്യമന്ത്രി.

സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ മുഖ്യ മന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം:

സമ്പർക്കം കുറയ്ക്കാൻ ലോക്ഡൗൺ അല്ലാതെ മറ്റ് മാർഗമില്ലെന്ന് മുഖ്യമന്ത്രി. സൗജന്യ ഭക്ഷണ കിറ്റ് അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യും. ലോക് ഡൗൺ കാലത്ത് തട്ടുകട തുറക്കരുത്. വർക്ക് ഷോപ്പ് ആഴ്ച അവസാനം 2ദിവസം. ബാങ്കുകളുടെ പ്രവർത്തനം ഒന്നിടവിട്ട ദിവസങ്ങളിൽ. അതിഥി തൊഴിലാളികൾക്കും സൗജന്യ കിറ്റ് വിതരണം ചെയ്യും.

വീടിനുള്ളിലും ജാഗ്രത ഭക്ഷണം കഴിക്കൽ, ടിവി കാണൽ, പ്രാർത്ഥന പ്രത്യേക മുറിയിൽ. വീടുകളിൽ വായു സഞ്ചാരത്തിനുള്ള ജനാലകൾ തുറന്നിടണം. ഭക്ഷണ ശേഷം പാത്രം സോപ്പിട്ട് കഴുകണം. അയൽക്കാരുമായി ഇടപെടുമ്പോൾ ഡബിൾ മാസ്ക് ധരിക്കണം. വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി. വ്യാജ വാർത്ത ഷെയർ ചെയ്യുന്നവരെ കണ്ടെത്തും. ലോകഡൗണിന്റെ ഫലമറിയാൻ ഒരാഴ്ച എടുക്കും. അത്യാവശ്യമുള്ളവർക്ക് മരുന്ന് എത്തിക്കാൻ ഹൈവേ പോലീസും, ഫയർഫോഴ്സും. ലോക്ഡൗൺ നിയന്ത്രണം നടപ്പാക്കാൻ 25,000 പോലീസുകാരെ വിന്യസിച്ചു.

യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. പണപ്പിരിവ് പാടില്ല സ്വകാര്യ സ്ഥാപന പ്രതിനിധികൾ ചിട്ടി, കടം പണപ്പിരിവ് ലോക്ഡൗൺ തീരുംവരെ ഒഴിവാക്കണം.

Related Posts