നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കിഴുപ്പിള്ളിക്കര :
നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ തോട്ടുപുരയ്ക്കൽ ബൈജുവിന്റെ ഭാര്യയും കിഴുപ്പിള്ളിക്കര കോറോട്ടിൽ അനിലന്റെ മകളുമായ ആതിര (24) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കിഴുപ്പിള്ളിക്കരയിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. ഇരിങ്ങാലക്കുട ക്രൈസറ്റ് കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാർഥിയായിരുന്ന ആതിരയുടെ വിവാഹം മൂന്ന് മാസം മുൻപാണ് കഴിഞ്ഞത്. അമ്മ : അമ്പിളി, സഹോദരൻ : അമൽ.