നാഷണൽ ആയുഷ് മിഷൻ അന്താരാഷ്ട്ര യോഗാദിനം ആദരിച്ചു.
തിരുവന്തപുരം :
നാഷണൽ ആയുഷ് മിഷൻ അന്താരാഷ്ട്ര യോഗാദിനം ആദരിച്ചു. കൊവിഡിന്‍റെ സാഹചര്യത്തിൽ വീട്ടിൽ കഴിയാം യോഗയോടൊപ്പം എന്നതാണ് ഈ വർഷത്തെ തീം. യോഗാദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജൂണ്‍ 21 ന് രാവിലെ 8 മണിക്ക് ഓണ്‍ലൈനായി നിർവ്വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ആയുർവേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷണ്‍ ഡോ.പി.കെ വാര്യരെ അദ്ദേഹത്തിന്‍റെ നൂറാം ജന്മ ദിനത്തിൽ സംസ്ഥാന ആയുഷ് വകുപ്പ് ആദരിക്കുകയും ചെയ്തു.