പെഗാസസ്; പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിനു നോട്ടീസ്.

ന്യൂഡൽഹി:

ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ആയ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയ സംഭവത്തിൽ എൻ കെ പ്രേമചന്ദ്രൻ എം പി ലോകസഭയിലും സി പി ഐ എം പി ബിനോയ് വിശ്വം രാജ്യസഭയിലും നോട്ടീസ് നൽകി. പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടേതുൾപ്പെടെ മുന്നൂറോളം പേരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രതിപക്ഷ നേതാക്കൾ, നിക്ഷേപകർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെയും നാൽപതോളം ഇന്ത്യൻ മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർത്തി. പെഗാസസ് ഫോൺ ചോർത്തലിനു പുറമെ കൊവിഡ് രണ്ടാം തരംഗ പ്രതിരോധം, വാക്‌സിൻ വിതരണം, കർഷക സമരം, ഇന്ധന വിലവർധന, സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളും സഭയിൽ ചർച്ചയാകും.

Related Posts