പട്ടികജാതി-പട്ടികവർഗ്ഗ സ്വയം സഹായ സംഘ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു.

തൃപ്രയാർ: പട്ടികജാതി-പട്ടികവർഗ്ഗ സ്വയം സഹായ സംഘ സംസ്ഥാന കമ്മറ്റി ഗ്രാമോർജ്ജം എന്ന പേരിൽ രൂപികരിച്ചു. തൃപ്രയാറിൽ നടന്ന രൂപികരണ യോഗം ബി ജെ പി നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് മെമ്പർ ഭഗീഷ് പൂരാടൻ മുഖ്യാതിഥിയായി, സംസ്ഥാനകമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് മോഹൻദാസ് (ലാൽ ഊണുങ്ങൽ) വൈസ് പ്രസിഡണ്ടുമാരായി കെ വി രഞ്ജിത്ത്, പി കെ ബേബി, ജനറൽ സെക്രട്ടറി സി കെ മനോജ്, ജോയിൻ്റ് സെക്രട്ടറിമാരായി വി കെ മണി, പ്രഭാഷ് പടിയത്ത്, ട്രഷറർ രാധാകൃഷ്ണൻ മൺപറമ്പിൽ, രക്ഷാധികരി പി കെ വേലായുധൻ ഉൾപ്പെടെ 19 അംഗ കമ്മിറ്റിയാണ് രൂപികരിച്ചത്.

Related Posts