പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തിയ കുടുംബ സത്യാഗ്രഹത്തിൽ കോൺഗ്രസ്സ് നാട്ടിക മണ്ഡലം കുടുംബ സത്യാഗ്രഹം നടത്തി.

നാട്ടിക:

പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തിയ കുടുംബ സത്യാഗ്രഹത്തിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗവുമായ ആൻ്റോ തൊറയനും, മാതാവ് അൽഫോൻസ പോളും സ്വവസതിയിൽ സത്യാഗ്രഹത്തിൽ പങ്കാളികളായി. ജനങ്ങളെ വെല്ലുവിളിക്കുന്ന കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ തെരുവിൽ സമരം ചെയ്യേണ്ട അവസ്ഥയാണെന്ന് ആൻ്റോ തൊറയൻ പറഞ്ഞു.

Related Posts