പെട്രോൾ, ഡീസൽ വിലവർധനവ്; ഇരുചക്രവാഹനം കപ്പതോട്ടിൽ ഉപേക്ഷിച്ച് എ ഐ വൈ എഫ് പരിയാരം മേഖല കമ്മിറ്റി പ്രവത്തകരുടെ പ്രതിഷേധം.
പരിയാരം:
പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് ഇരുചക്രവാഹനം കപ്പതോട്ടിൽ ഉപേക്ഷിച്ച് എ ഐ വൈ എഫ് പ്രവർത്തകർ. പെട്രോൾ ഡീസൽ വിലവർധനവിൽ എ ഐ വൈ എഫിന്റെ ദേശീയ പ്രക്ഷോഭത്തിന്റ ഭാഗമായാണ് പരിയാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരു ചക്രവാഹനം കപ്പതോട്ടിൽ ഉപേക്ഷിച്ച് പ്രതിഷേധം നടത്തിയത്. സമരം മണ്ഡലം ജോയിന്റ് സെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയoഗം റിജോ ജോസ് അധ്യക്ഷനായി. മേഖല കമ്മിറ്റിയoഗം സുധാമണിയുടെ സ്കൂട്ടി പെപ്പ് വാഹനം പ്രവർത്തകർ കപ്പത്തോട് പാലത്തിൽ നിന്നും പുഴയിലേക്ക് എറിഞ്ഞുകൊണ്ട് പ്രതിഷേധിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും പെട്രോൾ ഊറ്റി കഴുകി വൃത്തിയാക്കിയ ശേഷമാണ് വാഹനം ഉപേക്ഷിച്ചത്. എ ഐ ടി യു സി പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ട് കെ പി സിജു, സംഗീത് അശോകൻ, ശ്യാം മോഹൻ എന്നിവർ സംസാരിച്ചു.