പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലും സമരം നടന്നു.

വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നടുവൊടിക്കുന്നതാണ് ഈ വിലവർധന എന്ന് ഡി സി സി ജനറൽ സെക്രട്ടറി സജിപോൾ മാടശ്ശേരി.

തൃശൂർ:

കൊവിഡ് മഹാമാരി ജനങ്ങൾക്ക് നൽകിയ ദുരന്തത്തെ കൂടുതൽ ദുസ്സഹമാക്കുന്ന രീതിയിലാണ് ദിനംപ്രതി പെട്രോളിനും ഡീസലിനും വില വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മയിൽ കഷ്ടപ്പെടുന്ന സാധാരണക്കാരനെ കൊള്ളയടിക്കുന്നത് ആയും ചെറുകിട വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നടു വൊടിക്കുന്നതും ആണ് ഈ വിലവർധന എന്ന് ഡി സി സി ജനറൽ സെക്രട്ടറി സജിപോൾ മാടശ്ശേരി ഷോർണൂർ റോഡിലെ ദേവമാതാ സ്കൂളിൽ സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ നടക്കുന്ന സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

രാജ്യവ്യാപകമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നടക്കുന്ന പ്രതിഷേധ സമരത്തിൻറെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ 213 പമ്പുകളിലും പ്രതിഷേധ ധർണ നടന്നു.

അഡ്വക്കേറ്റ് സ്മിനി ഷിജോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് രഘു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ദയാൽ ജയപ്രകാശ്, മഹിളാ കോണ്ഗ്രസ് നേതാവ് ദിവ്യ ദയാൽ, ബൂത്ത് പ്രസിഡണ്ടുമാരായ വിനീത്, രമേശ്, വിപിൻ എന്നിവർ സംസാരിച്ചു.

Related Posts