പഠനോപകരണങ്ങൾ വിതരണം ചെയ്ത് അഴീക്കോട് ഐ എം യു പി സ്കൂൾ.
അഴീക്കോട്:
അഴീക്കോട് ഐ എം യു പി സ്കൂൾ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീന റാഫി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് നൗഷാദ് കൈതവളപ്പിൽ അധ്യക്ഷത വഹിച്ചു. ഐ എം യു പി സ്കൂളിൽ നഴ്സറി വിഭാഗത്തിൽ ഉൾപ്പെടെ പഠിക്കുന്ന ആയിരത്തോളം വിദ്യാർഥികൾക്ക് നോട്ട് പുസ്തകങ്ങളും, ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ആവശ്യമായ ഉപകരണ മില്ലാത്ത 20 വിദ്യാർഥികൾക്ക് മൊബൈൽ ഫോണുമാണ് വിതരണം ചെയ്തത്. ഇർശാദുൽ മുസ്ലിമിൻ ട്രസ്റ്റ് സെക്രട്ടറി പി കെ അബ്ദുൽ ജബ്ബാർ, സ്കൂൾ മാനേജർ മുഹമ്മദ് സെയ്ദ്, പി ടി എ വൈസ് പ്രസിഡണ്ട് മനാഫ് പി എ, മുഹമ്മദാലി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ, ബീന ടീച്ചർ എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു.