പഠനോപകരണങ്ങൾ വിതരണം ചെയ്ത് ചേർപ്പ് ഒരുമ വാട്സാപ്പ് കൂട്ടായ്മ.

ചേർപ്പ്:

ചേർപ്പ് ഒരുമ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊവിഡ് മഹാമാരിയുടെപശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചേർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഒരുമ പ്രസിഡണ്ട് സക്കീർ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ശ്രുതി ശ്രീശങ്കർ, പ്രഹ്ളാദൻ പി സി, കെ ആർ സിദ്ധാർത്ഥൻ, കെ ആർ മണികണ്ഠൻ, ഷെമീർ എൻ എം തുടങ്ങിയവർ സംസാരിച്ചു. ജയകുമാർ പാലിശ്ശേരി, ബീന രവീന്ദ്രൻ, അശോകൻ കുണ്ടായിൽ, റാഫികോയ തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts