പഠനോപകരണ വിതരണത്തിനായി സിപിഐ ഉറുമ്പുംകുന്ന് ബ്രാഞ്ചിന്റെ ബിരിയാണി ചലഞ്ച്.
ആളൂർ:
വിദ്യാർഥികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിനു വേണ്ടി ബിരിയാണി ചലഞ്ചുമായി സി പി ഐ. സിപിഐ ഉറുമ്പുംകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. നാനൂറോളം ബിരിയാണികളാണ് ബിരിയാണി ചലഞ്ചിലൂടെ വിൽക്കാൻ ആയത്. അനിൽകുമാർ പി എ, രതീഷ് കെ കെ, ബിനേഷ് പി വി, സുജീഷ് അത്തകുടം, സതീഷ് പി എസ്, ശ്രീജിത്ത് കളരിക്കൽ, വിഷ്ണു പി ബി, ടി ജി സുമൻ, രമേഷ് കെ ആർ, ഷൈജൻ എന്നിവർ നേതൃത്വം നൽകി. ലോക്ഡൗൺ സമയത്ത് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യ കിറ്റുകളും ഇവർ നൽകിയിരുന്നു.