പാണഞ്ചേരി പഞ്ചായത്തിൽ ഏപ്രിൽ 27 മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പാണഞ്ചേരി പഞ്ചായത്തിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ.
പാണഞ്ചേരി:
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പാണഞ്ചേരി പഞ്ചായത്തിൽ ഏപ്രിൽ 27 മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇന്നലെ പെട്ടെന്ന് പ്രവർത്തന സമയം മാറ്റി, പോലീസ് അനൗൺസ് ചെയ്യുകയും കടകൾ അടക്കുകയം ചെയ്തതിനെ തുടർന്ന് ആശയ കുഴപ്പത്തിലാണ് ചെറുകിട വ്യാപാരികളും ജനങ്ങളും. ആരാധനാലയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. റേഷൻകട, പൊതുവിതരണ കേന്ദ്രങ്ങൾ, ആശുപത്രി, ക്ലിനിക്കുകൾ തുടങ്ങിയവ മാത്രമേ പ്രവർത്തിക്കാവൂ. ആശുപത്രി, മരണം, ചികിത്സ തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. പൊതു വാഹനങ്ങളായ ഓട്ടോ ടാക്സി തുടങ്ങിയവ അനുവദനീയമല്ല എന്നാണ് കളക്‌ടറുടെ ഉത്തരവ്. ചെറിയ കടകളിൽ വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ ജനങ്ങളിൽ സേവനം എത്തിച്ച് ആശങ്ക പരിഹരിക്കാൻ ഒരുങ്ങുകയാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.