പുതുക്കാടിൽ ഓണറേറിയം കൊവിഡ് പ്രവർത്തനത്തിന് നൽകി വാർഡ് മെമ്പർ സെബി കൊടിയൻ.

പുതുക്കാട്:

പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന ഓണറേറിയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിച്ച് വാർഡ് മെമ്പർ. പുതുക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പറും വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സെബി കൊടിയനാണ് തനിക്ക് ലഭിക്കുന്ന ഓണറേറിയം പ്രതിരോധ പ്രവർത്തനത്തിന് ചിലവഴിക്കുന്നത്.

വാർഡിലെ കൊവിഡ് രോഗികൾക്ക് ഭക്ഷണം നൽകുന്നതിനും, നിർധന കുടുംബങ്ങൾക്ക് പച്ചക്കറി, പലവ്യഞ്ജന കിറ്റ്, മരുന്ന് എന്നിവക്കുവേണ്ടിയുമാണ് തുക വിനിയോഗിക്കുന്നത്. കൊവിഡ് പ്രതിസന്ധി തീരും വരെ തനിക്ക് ലഭിക്കുന്ന ഓണറേറിയവും ഇത്തരം പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്നും സെബി കൊടിയൻ പറഞ്ഞു.

സെബി കൊടിയൻ ചെയർമാനായി പ്രവർത്തിക്കുന്ന മുൻ മന്ത്രി പി പി ജോർജ് മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പുതുക്കാട് പഞ്ചായത്തിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ആവി പിടിക്കുന്നതിനുള്ള വെപ്പറൈസർ വാർഡിലെ എല്ലാ കുടുംബങ്ങൾക്കും ട്രസ്റ്റ് നൽകിയിരുന്നു. ആശുപത്രിയിലും, സർക്കാർ സ്ഥാപനങ്ങളിലും, പൊതുസ്ഥലങ്ങളിലും, കൊവിഡ് നെഗറ്റീവായ വീടുകളിലും ഫ്യൂമിഗേറ്റർ ഫോഗിംഗും മെമ്പറുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.

Related Posts