പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു.
പുതുതായി സജ്ജീകരിച്ച ഓക്‌സിജൻ കിടക്കകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയ സജ്ജീകരണമൊരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയില്‍ നിന്നാണ് 10 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങിയിട്ടുള്ളത്.
കൊവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും താലൂക്ക് ആശുപത്രിയില്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി 42 ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എസ് പ്രിന്‍സ്, സരിത രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ ബിനോജ് ജോര്‍ജ് മാത്യു, മറ്റത്തൂര്‍ സി എച് സി സൂപ്രണ്ട് ഡോ ലക്ഷ്മി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.