പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ കോൺസെൻട്രേറ്റുകൾക്കുള്ള തുക കൈമാറി.
പുതുക്കാട്:
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സജ്ജീകരിച്ച ഓക്സിജൻ കിടക്കകൾക്ക് ഘടിപ്പിക്കാനുള്ള ഓക്സിജൻ കോൺസെൻട്രേറ്റുകൾ കൈമാറി. ഇവ വാങ്ങുന്നതിനുള്ള തുക പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് മാനേജർ ഡോ ഫാദർ ഹർഷജൻ പഴയാറ്റിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത്തിന് കൈമാറി.
ഓക്സിജൻ ക്ഷാമം അനുഭവപ്പെടാതിരിക്കാൻ കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുതുക്കാട് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച കെട്ടിടത്തിൽ 50 ഓക്സിജൻ കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ സി എൻ വിദ്യാധരൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ അജയ് ഘോഷ് എന്നിവർ സന്നിഹിതരായിരുന്നു.